സഭാ വിശ്വാസിയായ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ബിജെപിയില്‍ അംഗത്വമെടുത്ത ഫാ. ഷൈജു കുര്യനെതിരെ പരാതി

ബിജെപിയില്‍ അംഗത്വമെടുത്ത ഫാ. ഷൈജു കുര്യന്‍ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി. ഫാ. മാത്യുസ് വാഴക്കുന്നം ആണ് ഇത് സംബന്ധിച്ച് വനിത കമ്മീഷനില്‍ പരാതി നല്‍കിയത്. നിയമ നടപടിക്ക് ജില്ലാ പൊലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സ്ത്രീയുടേതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വൈദികന്‍ സഭാ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. ബിജെപിയില്‍ അംഗത്വമെടുത്ത ഷൈജു കുര്യനെതിരെ ഓര്‍ത്തഡോക്‌സ് സഭ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി.

ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഷൈജുവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി.

ഇതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിമസ്ത് സ്‌നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി