പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

കാസർകോട് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 16കാരി പീഡനത്തിനിരയായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ മെർലിൻ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.

25കാരിയായ സ്നേഹ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്.

ഏതാനും മാസം മുൻപ് തളിപ്പറമ്പ് സ്വദേശിയായ സ്നേഹ കാസർകോടുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുകായും അന്നവിടെ തങ്ങുകയും ചെയ്തു. ഈ സമയത്താണ് 16കാരിയോട് മോശമായി പെരുമാറിയത്. പേടി കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് സഹോദരിയോട് കാര്യം സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് മേൽപ്പറമ്പ് പൊലീസിനെ അറിയിക്കുന്നതും കേസ് എടുക്കുന്നതും.

പരാതി ലഭിച്ചതിന് പിന്നാലെ സ്നേഹ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് ആൺകുട്ടികളേയും ഒരു പെൺകുട്ടിയേയും പീഡിപ്പിച്ചെന്ന കേസിലും പ്രതിയാണ് സ്നേഹ. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.

കഴിഞ്ഞ വർഷമാണ് കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ സ്നേഹയെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂളിൽ വെച്ച് പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചതാണ് സംഭവം പുറത്തേക്ക് വരാൻ കാരണം. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയ അധ്യാപകർ കൂടുതൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പ‌ദമാം രീതിയിൽ ദൃശ്യങ്ങൾ കാണ്ടത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുമായി സംസാരിച്ചു. ഇവർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്