മെട്രോ പാളത്തിലെ ചരിവ്; തൂണിന്റെ പൈലിംഗ് അടിയിലെ പാറയില്‍ തട്ടിയിട്ടില്ലെന്ന് പഠനം

കൊച്ചി മെട്രോ പാളത്തിലെ ചരിവിന്റെ കാരണം കണ്ടെത്തി. ചരിഞ്ഞ തൂണിന്റെ പൈലിംഗ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ്  ജിയോ ടെക്നിക്കല്‍ പടനത്തില്‍ വ്യക്തമാക്കിയത്. മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ തൂണിനാണ് ചരിവ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കെ.എം.ആര്‍.എല്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.തൂണിന്റെ അടിത്തറ ബലപ്പെടുത്താനുള്ള നടപടികള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും.

പാറ കണ്ടെത്തുന്നത് വരെ പൈലിംഗ് ചെയ്താണ് തൂണുകള്‍ നിര്‍മ്മിക്കേണ്ടത്. പാറയില്‍ എത്തിയാല്‍ അത് തുരന്ന് പൈലിംഗ് ഉറപ്പിക്കണം. എന്നാല്‍ നിലവില്‍ പാറയും പൈലിന്റെ അറ്റവും തമ്മില്‍ ഒരു മീറ്ററോളം അന്തരമുണ്ടെന്നാണ് സംശയം. തൂണ്‍ നില്‍ക്കുന്നിടത്ത് നിന്ന് 10 മീറ്റര്‍ ആഴത്തിലുള്ള ചെളിക്ക് താഴെയാണ് പാറ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടേയ്ക്ക് പൈലിങ് എത്താത്തതാണ് തൂണില്‍ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

തകരാറ് കണ്ടെത്തിയ തൂണിന് പുതിയ പൈലുകള്‍ അടിച്ച് ബലപ്പെടുത്താനാണ് ആലോചന. അതിന് മെട്രോ സുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. ബലപ്പെടുത്തല്‍ ചുമതല എല്‍ ആന്‍ഡ് ടിയ്ക്ക് നല്‍കാനാണ് കെ.എം.ആര്‍.എല്‍ ആലോചന.

ഒരു മാസം മുമ്പാണ് മെട്രോ പാളത്തിന് ചരിവ് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ അടക്കമുളള വിദഗ്ദര്‍ പരിശോധന നടത്തി. നിലവില്‍ പൈലിനും പൈല്‍ ക്യാപ്പിനും തകരാറില്ല. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസങ്ങള്‍ ഉള്ളതായി വ്യക്തമായിരുന്നു. ചരിവ് കമ്ടതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്