സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ കേന്ദ്രം തള്ളി, പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സിൽവർ ലൈൻ പദ്ധതിയിൽ തിരിച്ചടി. പദ്ധതി സംബന്ധിച്ച കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി. ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു.

റെയിൽവേ മാനദണ്ഡപ്രകാരമാണ് ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണംമെന്നും നിലവിലുള്ള റെയിൽവേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം പദ്ധതിയുടെ ട്രാക്കുകൾ വരാനെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം. പൂർണ്ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിർമ്മാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണ്ണമായ ഡ്രൈനേജ് സംവിധാനം വേണമെന്നും നിർദേശത്തിൽ പറയുന്നു.

നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് തൃപ്തികരമല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം