രാജ്യദ്രോഹ നിയമം മരവിപ്പിച്ചത് സ്വാഗതാര്‍ഹം, യു.എ.പി.എ അടക്കമുള്ളവയും പുനഃപരിശോധിക്കണം: സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്. യു.എ.പി.എ അടക്കമുള്ള മറ്റ് വകുപ്പുകളും പുനപ്പരിശോധിക്കണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും റൈഹാനത് പറഞ്ഞു.

‘സിദ്ദിഖ് കാപ്പനെതിരായ ഒരു കേസ് രാജ്യദ്രോഹമാണ്. അതൊഴിവായി കിട്ടുകയാണല്ലോ. യു.എ.പി.എ കേസുണ്ട്. ഇ.ഡി കേസുണ്ട്. അതൊക്കെ നിലവിലുണ്ട്. സുപ്രിംകോടതിയുടെ നടപടി സ്വാഗതാര്‍ഹമാണ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകളിലും പുനപ്പരിശോധന വേണമെന്നാണ് അഭ്യര്‍ഥന. ഹാത്രാസില്‍ പോയി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഇത്രയും കേസ്.

വെറും 24,000 രൂപയാണ് അദ്ദേഹത്തിന്റെ അക്കൌണ്ടിലുള്ളത്. കോടികളൊന്നുമില്ല. എന്നിട്ടാണ് ഇ.ഡി കേസ്. മെയ് 13നാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. റൈഹാനത് പറഞ്ഞു.

124 എ വകുപ്പ് ചുമത്തി ഇനി എഫ് ഐആര്‍ ഇടരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതോടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ പുതിയ കേസെടുക്കാനാവില്ല. നിയമം പുനപ്പരിശോധിക്കാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തില്‍ അതുവരെ നടപടികള്‍ മരവിപ്പിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ