ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദാക്കിയ ഉത്തരവ് ഹൈക്കോടതി റദാക്കി. ആകാശ് തില്ലങ്കേരി അടക്കം പതിനേഴ് പ്രതികളുടെ ജാമ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി റദാക്കിയിരുന്നു. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു.
2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.