ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഗോകുലം ഗോപാലന്‍. പോകുന്നവര്‍ക്കും വരുന്നവര്‍ക്കും കൊട്ടാന്‍ വഴിക്കുള്ള ചെണ്ടയല്ല താനെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ശോഭ സുരേന്ദ്രനെതിരെ ഇന്ന് കേസ് കൊടുത്തെന്നും ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.

ശശിധരന്‍ കര്‍ത്തയെ തനിക്ക് അറിയില്ല. അറിയാത്ത ആളിനുവേണ്ടി എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്നും ഗോപാലന്‍ ചോദിച്ചു. തനിക്ക് ശോഭ സുരേന്ദ്രനുമായി പ്രശ്‌നങ്ങളില്ല. ശോഭ തനിക്ക് പ്രശ്‌നങ്ങളുള്ള ആളുകളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പറഞ്ഞതാവും. അവര്‍ക്ക് അതിലൂടെ എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ ലഭിക്കട്ടെയെന്നും ഗോപാലന്‍ അഭിപ്രായപ്പെട്ടു.

തൃശൂരില്‍ ആളെ അയച്ച് വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി പറയരുതെന്നും എതിരായി പറയണമെന്നും താന്‍ പറഞ്ഞതായാണ് ശോഭ പറഞ്ഞത്. തനിക്ക് ഇത് ശോഭയോട് നേരിട്ട് പറയാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്