ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം. ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് അറിയിച്ചു. ഷൈന്‍ ടോം ചാക്കോ ലഹരിയ്ക്ക് അടിമയാണെന്ന് ബോധ്യപ്പെട്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ താരങ്ങളെ കൂടാതെ മോഡലായ സൗമ്യയേയും എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയെയും സൗമ്യയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ സേക്രഡ് ഹാര്‍ട്സ് ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ചികിത്സ തേടുന്ന ഷൈന്‍ ചോദ്യം ചെയ്യലിനിടെ നേരത്തെ അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചികിത്സയെ തുടര്‍ന്നുള്ള വിഡ്രോവല്‍ സിംറ്റംസാണ് ഷൈനിനുണ്ടായതെന്നാണ് വിലയിരുത്തലുകള്‍.

കേസില്‍ താരങ്ങളുടെ പങ്കിനെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നതായും അതില്‍ വ്യക്തതവരുത്താനാണ് ചോദ്യം ചെയ്തതെന്നും എക്‌സൈസ് അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്തിയതായി എക്‌സൈസ് കൂട്ടിച്ചേര്‍ത്തു. ഷെന്‍ ലഹരിക്ക് അടിമയാണെന്ന് ബോധ്യമായി.

ലഹരിക്ക് അടിമയായവര്‍ക്ക് നല്‍കേണ്ടത് ചികിത്സയാണ്. അതിന്റെ ഭാഗമായാണ് തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍