പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വിവാഹ പാര്‍ടിയില്‍ ഭക്ഷണം കഴിച്ചയാള്‍ക്കും ലെക്കിടി പേരൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് വയറിളക്കം ഉണ്ടായതെന്നാണ് ആദ്യം സംശയിച്ചത്. പിന്നീടാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം ഷിഗെല്ലയാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ അറിയിച്ചു.

മലിന ജലം, കേടായ ഭക്ഷണം, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. ്ര

ശദ്ധിച്ചില്ലെങ്കില്‍ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍മുണ്ടായാല്‍ എളുപ്പത്തില്‍ വ്യാപിക്കും.

Latest Stories

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും

ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസില്‍ നടന്നത് വന്‍ അട്ടിമറി, മര്‍ദിക്കുന്ന ദൃശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു

ഐസ്ടെപ് കൗൺസിൽ ദേശീയ ബിസിനസ്‌ കോൺക്ലെവ് സംഘടിപ്പിച്ചു; സാമൂഹ്യ നീതി വകുപ്പുമന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു

സലിം കുമാറുമായി ഉണ്ടായിരുന്നത് വളരെ അടുത്ത വ്യക്തി ബന്ധം; രാഷ്ട്രീയ ബോധ്യങ്ങളിൽ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോൺഗ്രസുകാരൻ: രമേശ് ചെന്നിത്തല

'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ല; ഇന്ധനവില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയില്‍, 134 രേഖകള്‍ വേണമെന്ന് ആവശ്യം

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയെന്ന് ഹൈക്കോടതി;

'ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും'; സലിം കുമാറിന്റെ വേർപാടിൽ അനുശോചിച്ച് സുരേഷ് ഗോപി

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി

സംസ്ഥാനത്ത് ശക്തമായ മഴ; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്