'ലില്ലിപ്പൂക്കളെ പ്രണയിച്ചവള്‍'; സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ശശി തരൂരിന്റെ കുറിപ്പ്

സുനന്ദ പുഷ്‌കറിന്റെ ജന്മദിനമായിരുന്നു ഇന്നലെ. അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഭര്‍ത്താവായ ശശി തരൂര്‍ എം.പി വൈകാരികമായി ട്വിറ്ററില്‍ കുറിച്ചു. “56 വര്‍ഷം മുമ്പാണ് ജമ്മു കാശ്മീരിലെ സോപാറില്‍ സുനന്ദ ജനിച്ചത്. ലില്ലി ആയിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കള്‍. കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചു തന്നു”  സുനന്ദയുടെ ചിത്രം പങ്കുവെച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

2010 ഓഗസ്റ്റിലായിരുന്നു ശശി തരൂരും സുനന്ദയും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17ന് സുനന്ദയെ ഡല്‍ഹിയിലെ ലീല ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനന്ദയുടേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആദ്യ നാളുകളില്‍ ആരോപണം ഉണ്ടായിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ അടക്കം പ്രതിക്കൂട്ടിലായി. കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയില്‍ ലഫ്.കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും മകളാണ്. കശ്മീരിയായ സഞ്ജയ് റെയ്‌നയെയായിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തില്‍ മരിക്കുകയായിരുന്നു.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും