പ്രസ്താവന വളച്ചൊടിച്ചു, 'ടൈംസ് ഓഫ് ഇന്ത്യ'യെ വിറപ്പിച്ച് ശശി തരൂരിന്റെ പോസ്റ്റ്; തെറ്റ് തിരുത്തി ടൈംസ്

പ്രസ്താവന വളച്ചൊടിച്ചുവെന്ന ശശി തരൂരിന്റെ കുറ്റപ്പെടുത്തലിനെ തുടർന്ന്  തിരുത്തൽ നൽകി ദേശീയ മാധ്യമം ‘ടൈംസ് ഓഫ് ഇന്ത്യ’. ‘രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകരുത്’ എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാർത്ത പ്രസിദ്ധീകരിച്ചത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തെറ്റായ റിപ്പോർട്ടിങ് തിരുത്തി മാപ്പുപറയണമെന്നും തരൂർ തന്റെ സാമൂഹ്യ മാധ്യമ അകൗണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നു.

പത്രം ചെയ്തത് തരംതാണ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂർണമായും ഭാവനാത്മകമായൊരു പ്രസ്താവനയുണ്ടാക്കി എന്റെ പേരിൽ ചാർത്തിയ തരംതാണൊരു പരിപാടിയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ചെയ്തിരിക്കുന്നതെന്നാണ് തരൂർ ‘എക്‌സി’ൽ വിമർശിച്ചത്. കഴിഞ്ഞ ദിവസം രാത്രി കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ 45ലേറെ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ഒരാൾപോലും അത്തരമൊരു പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

‘രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണമോ എന്ന ചോദ്യത്തോട് ‘ഇൻഡ്യ’യുടെ ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടുകയാണ് ഞാൻ ചെയ്തത്. ഒരു വ്യക്തിയെയും സൂചിപ്പിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങളിലാണ് സഖ്യത്തിന്റെ ശ്രദ്ധയെന്നും വ്യക്തമാക്കി. ‘ടൈംസ് ഓഫ് ഇന്ത്യ’ തെറ്റായി അവകാശപ്പെട്ട പോലെ ‘രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകരുത്’ എന്ന് ഞാൻ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യസന്ധതയില്ലാത്ത ഈ റിപ്പോർട്ടിങ്ങിന് തെറ്റുതിരുത്തി മാപ്പുപറയണമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യോട് ഞാൻ ആവശ്യപ്പെടുന്നു.

വാർത്താസമ്മേളനം പൂർണമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. അത്തരമൊരു പരാമർശം അതിനകത്തുനിന്ന് കണ്ടെത്താൻ ‘ടൈംസ് ഓഫ് ഇന്ത്യ’യെ വെല്ലുവിളിക്കുന്നു. തരംതാണ വിവാദം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം പക്ഷപാതപരമായ റിപ്പോർട്ടിങ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും’ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ഈ വാർത്ത തിരുത്താൻ തയാറായത്.

ടൈംസ് ഓഫ് ഇന്ത്യയുടെ തിരുത്തിയ വാർത്തയും തരൂർ തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഒരു തെറ്റ് അംഗീകരിക്കാനും തിരുത്താനുമുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ സന്നദ്ധതയെ അഭിനന്ദിക്കുന്നു, മാപ്പ് സ്വീകരിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ