കേസില്‍ ഹാജരാകാതെ മുങ്ങി നടന്നു; ഒടുവില്‍ അറസ്റ്റ് ഭയന്ന് കോടതിയില്‍; ചാനല്‍ ചര്‍ച്ചയില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയ ഹാഷ്മി താജ് ഇബ്രാഹിം കുടുങ്ങി; വിടാതെ സിപിഎം നേതാവ്

ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതിഥിയെ അപമാനിച്ചതില്‍ നടപടി കടുപ്പിച്ചപ്പോള്‍ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കോടതിയില്‍ ഹാജരായി. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍കുമാറിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്.

നേരത്തെ കേസ് പരിഗണിച്ച രണ്ടു പ്രാവശ്യവും ഹാഷ്മി താജ് ഇബ്രാഹിം കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അറസ്റ്റ് നടപടി ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് അദേഹം കോടതിയില്‍ നേരിട്ടെത്തിയത്. തുടര്‍ന്ന് കേസ് പരിഗണിച്ച കേടതി മെയ് 26ലേക്ക് ഹിയറിങ്ങ് മാറ്റി.

വാസ്തവവിരുദ്ധവും അപകീര്‍ത്തിപരവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ വക്കീല്‍നോട്ടീസ് അയച്ചെങ്കിലും ഹാഷ്മി മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനെയും സാക്ഷികളെയും വിസ്തരിച്ച കോടതി ഹാഷ്മിയെ പ്രതിയാക്കി കേസെടുത്തു. അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറിപ്പ് അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് പി കെ വര്‍ഗീസ് മുഖേനെ അരുണ്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

നവകേരളസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ചെരിപ്പ് എറിഞ്ഞ കേസില്‍ 24 ന്യൂസ് ചാനല്‍ അവതാരകയെ പ്രതിചേര്‍ത്ത സമയത്ത് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അപകീര്‍ത്തി പരാമര്‍ശം. മാധ്യമപ്രവര്‍ത്തകയുടെ മനോവിഷമം കണ്ട് പറഞ്ഞുപോയതാണെന്ന് ഹാഷ്മി പിന്നീട് അരുണ്‍കുമാറിന് വാട്‌സാപ് സന്ദേശമയച്ചു. എന്നാല്‍, പരസ്യഖേദപ്രകടനത്തിന് തയ്യാറായില്ല.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ചാനല്‍ അവതാരകന്‍ ഒരു അതിഥിയെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചതിന് കോടതി തന്നെ കേസ് എടുത്ത് വിചാരണ നടപടികള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. ഹാഷ്മി ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെയെന്നും. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും കേസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍കുമാര്‍ പറഞ്ഞു.. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കുമെന്നും അദേഹം പറഞ്ഞു.

ഹാഷ്മിക്കും 24 ന്യൂസിനുമെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി അരുണ്‍ കുമാര്‍ നിയമ പേരാട്ടത്തിലായിരുന്നു. എതിരാളി ശക്തനാണെന്ന് അറിയാം. വിവിധ രൂപത്തിലുള്ള ആക്രമണം ഉണ്ടാകും എന്നും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെ. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കും.എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും വേണമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി