അവിശ്വാസപ്രമേയത്തില്‍ എസ്.ഡി.പി.ഐ പിന്തുണ; രണ്ട് സി.പി.എം നേതാക്കള്‍ക്ക് എതിരെ നടപടി

ഈരാറ്റുപേട്ട സി.പി.എമ്മില്‍ രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളെ തരംതാഴ്ത്തി. നഗരസഭയില്‍ അവിശ്വാസപ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിലാണ് അച്ചടക്ക നടപടി എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ അവിശ്വാസപ്രമേയം പാസായിരുന്നു. ഇത് സംസ്ഥാന തലത്തില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് സി.പി.എം രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

കടുത്ത വിഭാഗീയത കാരണം ഈരാറ്റുപേട്ട ലോക്കല്‍ സമ്മേളനം ഇതുവരെ നടത്താനായിട്ടില്ല. സമ്മേളനത്തില്‍ വ്യാപകമായ മത്സരം വന്നതിനെ തുടര്‍ന്ന് സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു.

സമ്മേളന വിഷയത്തില്‍ കൂടിയാണ് നടപടി. ആകെ എട്ട് നേതാക്കള്‍ക്കെതിരേയാണ് നടപടി. ചിലരെ തരംതാഴ്ത്തുകയും ചിലരെ പുറത്താക്കുകയുമാണ് ചെയ്തിരിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടിയെടുത്തത് എന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ