കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

കടല്‍ക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. അളിയാ കടല്‍ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

കടലില്‍ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നു അപ്പോള്‍ കടല്‍ കയറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ഗുണ്ടകളാണ് കരിങ്കൊടി കാണിച്ചത്. തന്നെ കരിങ്കൊടി കാണിക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കണം. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പോലും അറിയാത്തവരാണ് പ്രതിഷേധിക്കുന്നത്. കടലില്‍ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കടല്‍ കരയിലേക്ക് എത്തും. വരേണ്ടന്ന് കടലിനോട് പറഞ്ഞാല്‍ കേള്‍ക്കുമോ. അളിയാ കേറരുത് എന്ന് കടിലിനോട് പറഞ്ഞാല്‍ കേള്‍ക്കുമോ എന്നും സജി ചെറിയാന്‍ ചോദിച്ചു. എന്നാല്‍ കടല്‍ക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടായില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരിഹാസം.

Latest Stories

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല