എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍പിഐ അത്താവലെ വിഭാഗം വഴിയാണ് എസ് രാജേന്ദ്രന്‍ വലതുപക്ഷത്തേക്കെന്നാണ് വിവരം. ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്റെ ഇതുസംബന്ധിച്ച പ്രതികരണം പുറത്തുവന്നിട്ടുണ്ട്.

എസ് രാജേന്ദ്രന്‍ ആര്‍പിഐയില്‍ ചേരുമെന്നാണ് നുസ്രത് ജഹാന്‍ അറിയിച്ചത്. ഉടന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇന്ന് കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തില്‍ നടക്കുമെന്നും നുസ്രത് ജഹാന്‍ പറഞ്ഞു. ഇന്ന് രാത്രി ആര്‍പിഐ അത്താവലെ വിഭാഗം നേതാവ് രാംദാസ് അത്താവാലയുമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.

എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക് പോകുമെന്ന് ഏറെ കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി രാജേന്ദ്രന്‍ സിപിഎമ്മുമായി അകലം പാലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു