മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ

നോവലിന്റെ പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ച മാവോയിസ്റ്റ് നേതാവ് രൂപേഷ് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചത്. രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കുടുംബത്തിന് ലഭിച്ചു.

നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ രൂപേഷിനെ മഞ്ഞപ്പിത്തം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രൂപേഷ്. മുഖ്യമന്ത്രിയുടെ ഉറപ്പും, ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ തടസ്സമില്ലെന്ന വിവരം ജയില്‍ വകുപ്പും കുടുംബത്തെ അറിയിച്ചു. കുടുംബവുമായി രൂപേഷ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയും ചെയ്തു. ‘ബന്ദിതരുടെ ഓര്‍മ്മകള്‍’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്