പൊലീസ് കസ്റ്റഡിയിലായിരുന്നു 'റോബിൻ' ബസ് വീണ്ടും നിരത്തിലേക്ക്; പഴയ പോലെ ഓടിയാൽ വീണ്ടും പിടികൂടുമെന്ന് എംവിഡി, റോഡില്‍ തുറന്ന പോരിനുള്ള വഴി ഒരുങ്ങുന്നു

മോട്ടോർ വാഹന വകുപ്പ് പിടികൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് വീണ്ടും നിരത്തിലേക്ക്. നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കി. നേരത്തെ ഓടിയ പോലെ തന്നെ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് വീണ്ടും ബസ് സർവീസ് തുടങ്ങും.

എന്നാൽ ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമ ഗിരീഷും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്നതിനിടെ റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട് ബസ് എആർ ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ബസ് എആര്‍ ക്യാമ്പിലാണ് ഉണ്ടായിരുന്നത്. കോടതിയില്‍ നിന്ന് ബസ് ജാമ്യത്തിലെടുത്ത് ഇന്നലെ രാത്രിയാണ് ഉടമ ഗിരീഷ് ബസ് പുറത്തിറക്കിയത്.

കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ഗിരീഷ് പറയുന്നത്. നിയമലംഘനത്തിന് പിഴ അടക്കണമെന്ന ഉറച്ച നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍, തെറ്റ് ചെയ്താല്‍ അല്ലെ പിഴ അടക്കേണ്ടതുള്ളുവെന്നും നിയമപ്രകാരമാണ് ബസ് സര്‍വീസ് നടത്തിയതെന്നും ഗിരീഷ് പറയുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സര്‍വീസ് ആരംഭിക്കാനാകുമെന്നണ് ഉടമ അറിയിക്കുന്നത്.

Latest Stories

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്