ഗുരുവായൂരിലെ സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി പിടിയില്‍

ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാട്ടിലെത്തിക്കും. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രവാസിയായ സ്വര്‍ണ വ്യാപാരി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് ഈ മാസം 12ന് മൂന്നു കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്. പുഴയ്ക്കല്‍ ശോഭാ സിറ്റി മാളില്‍ സിനിമാ കാണാന്‍ പോയിരുന്ന ബാലനും കുടുംബവും തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായും സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായും കണ്ടെത്തിയത്.

അലമാരയില്‍ ബാറുകളായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവയാണ് മോഷ്ടിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം ഒന്നരക്കോടി രൂപയാണ് വില. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Latest Stories

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം

'വീ ഓൾ ലവ് യു'; വെടിനിർത്തലിന് ശേഷം ആദ്യമായി സംസാരിച്ച് ട്രംപും മോദിയും

യുദ്ധം ഉടൻ അവസാനിക്കും, ഇറാനുമായുള്ള ചർച്ച രണ്ട് ദിവസത്തിനകം: ഡൊണാൾഡ് ട്രംപ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും