എഡിഎമ്മിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി; പിപി ദിവ്യക്ക് പരോക്ഷ വിമർശനം

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരോക്ഷമായി വിമർശിച്ച് റവന്യു മന്ത്രി കെ രാജൻ. ജനപ്രതിനിധികൾ ആരാണെങ്കിലും പൊതുസമൂഹത്തിലെ ഇടപെടലിൽ പക്വതയും പൊതുധാരണയും ഉണ്ടാകണമെന്നു മന്ത്രി പറഞ്ഞു. അതേസമയം മരിച്ച എഡിഎം നവീൻ ബാബുവിനെതിരെ മോശപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വ്യക്തിപരമായ അറിവനുസരിച്ച് കഴിവുള്ള, സത്യസന്ധനായ ചുമതലകൾ ധൈര്യമായി ഏൽപ്പിക്കാനാകുന്ന ഉദ്യോഗസ്ഥനാണ് നവീൻ. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയത്.

നവീൻ ബാബുവിന്റെ മരണം ദുഃഖകരമായ കാര്യമാണ്. സംഭവത്തിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാൻ കണ്ണൂർ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരവമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ