കുടുംബ സമേതം കേരളത്തിലെത്തും; കഞ്ചാവും ഹാഷിഷ് ഓയിലും വിറ്റ് പണവുമായി തിരികെ നാട്ടിലേക്ക്; ആലുവയില്‍ പിടിയിലായത് ഒഡീഷയില്‍ നിന്നുള്ള ആറംഗ സംഘം

ഒഡീഷയില്‍ നിന്ന് കുടുംബമായി കേരളത്തിലെത്തി ലഹരി വില്‍പ്പന നടത്തുന്ന സംഘം ആലുവയില്‍ പിടിയിലായി. നാല് കിലോഗ്രാം കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷയില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. ഒഡീഷ കണ്ടമാല്‍ സ്വദേശിനി മമത ദിഗില്‍ ആണ് നാല് കിലോ കഞ്ചാവുമായി ആദ്യം പിടിയിലായത്.

ആലുവ പമ്പ് കവലയിലെ ഹോട്ടലില്‍ നിന്നാണ് മമത ദിഗിലിനെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ സ്ത്രീയുടെ കൈവശം ലഹരിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു ഇവര്‍ പിടിയിലായത്. തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ, കുല്‍ദര്‍ റാണ, ഭാര്യ മൊയ്‌ന റാണ, സഹായികളായ സന്തോഷ്‌കുമാര്‍, രാംബാബു സൂന എന്നിവര്‍ പിടിയിലായത്. ഒഡീഷയില്‍ നിന്ന് ലഹരിയുമായെത്തി കേരളത്തില്‍ വില്‍പ്പന നടത്തി ട്രെയിനില്‍ തിരികെ പോകുന്നതാണ് പ്രതികളുടെ രീതി.

പൊലീസിന് സംശയം ഉണ്ടാകാതിരിക്കാന്‍ കുടുംബ സമേതമാണ് പ്രതികള്‍ സംസ്ഥാനത്തെത്തുന്നത്. ശിവ ഗൗഢയാണ് ഇവരുടെ സംഘത്തിന്റെ തലവന്‍. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷംരൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ