ഖേല്‍ രത്‌നയുടെ പേര് മാറ്റൽ; രാജീവ് ഗാന്ധിയെയും ധ്യാന്‍ ചന്ദിനെയും അപമാനിച്ചെന്ന് രമേശ് ചെന്നിത്തല

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല.

രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്റെ ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണ്. ബി.ജെ.പി നേതാക്കളുടെ ഇടുങ്ങിയ മനസും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു