പന്നിയങ്കരയിലെ ടോള്‍ പിരിവില്‍ പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറും: രമ്യ ഹരിദാസ്

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ്സുകള്‍ക്ക് ഭീമമായ നിരക്ക് ഈടാക്കുന്നതില്‍ ശ്വാശ്വതമായ പ്രശ്ന പരിഹാരം ഇനിയും വൈകിയാല്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് രമ്യ ഹരിദാസ് എംപി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ എംപിയുടെ നേതൃത്വത്തില്‍ ബസ്സുകള്‍ കടത്തിവിട്ടിരുന്നു. രമ്യ ഹരിദാസ് എംപി സ്ഥലത്തെത്തുകയും ജനങ്ങളും ഉടമകളും ചേര്‍ന്ന് ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയായിരുന്നു.

ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് ഇവിടെ സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്.ഇത് വളരെ കൂടുതലാണ്. ഇത്രയും വലിയ തുക നല്‍കി സര്‍വീസ് നടത്താനാകില്ലെന്നും നിരക്കില്‍ ഇളവ് വേണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം. അമിത ടോള്‍ പിരിവ് അംഗീകരിക്കാനാവില്ലെന്നറിയിച്ച് കഴിഞ്ഞ 28 ദിവസങ്ങളായി ഈ റൂട്ടില്‍ നൂറ്റിയമ്പതോളം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. ഇപ്പോഴാണ് സര്‍വീസ് പുനരാരംഭിച്ചത്.

സ്വകാര്യ ബസുകളില്‍ നിന്ന് അമിത ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍കുട്ടി, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കരാര്‍കമ്പനി അത് അംഗാകരിക്കാന്‍ തയ്യാറായില്ല. നിരക്ക് കുറയ്ക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശീയ പാത അതോറിറ്റിയാണ് പന്നിയങ്കരയില്‍ ടോള്‍ പിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ടോള്‍ പിരിവ് ആരംഭിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി