റെജി മലയില്‍ മോന്‍സനേക്കാള്‍ വലിയ തട്ടിപ്പുവീരന്‍; വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ്

വായ്പാ തട്ടിപ്പ് കേസിലെ പ്രതി റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു. നിരവധി പേരുടെ വസ്തു പണയപ്പെടുത്തി കോടികളുടെ തട്ടിപ്പാണ് റെജി മലയില്‍ നടത്തിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഏഴിലധികം ആളുകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ പണക്കാരായിരുന്നു ഇരയായതെങ്കില്‍ റെജി മലയിലിന്റെ തട്ടിപ്പില്‍ നിരവധി പാവപ്പെട്ടവരാണ് പെട്ടത്. നിരവധി പേരുടെ വസ്തുക്കളടക്കം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടത്തുകയായിരുന്നു റെജി മലയില്‍. നിരവധി ബാങ്കുകളിലും ഇയാള്‍ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബാങ്ക് നല്‍കിയ പരാതിയിലാണ് റജി പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.

വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തത്. കൊച്ചിയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ ഇയാള്‍ കടമെടുത്തു. എന്നാല്‍ ലോണിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമായിരുന്നു.

സാങ്കേതിക കാരണങ്ങളാല്‍ വായ്പ ലഭിക്കാത്ത ആളുകള്‍ക്ക് വായ്പ ഒരുക്കി കൊടുക്കുകയാണ് ഇയാളുടെ രീതി. സിബില്‍ സ്‌കോര്‍ കുറഞ്ഞാലും ലോണ്‍ തരപ്പെടുത്തി നല്‍കും. ബാങ്ക് ഉദ്യോഗസ്ഥരെയടക്കം ഇടപെടുത്തിയാണ് ഇയാള്‍ ആളുകളെ സമീപിക്കുന്നത്. തട്ടിപ്പില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. റെജിയുടെ ഭാര്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ വ്യാജരേഖയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആഡംബര കാറുകള്‍ വാങ്ങാനായിരുന്നു ഇയാള്‍ പണമുപയോഗിച്ചത്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ