'മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടും, സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം'; കെ എൻ ബാലഗോപാൽ

മദ്യനികുതി കുറച്ച തിരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മുൻമന്ത്രി കെ എൻ ബാലഗോപാൽ. മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് പറഞ്ഞ കെ എൻ ബാലഗോപാൽ, മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കുമെന്നും പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു ഡ്രിങ്ക് എന്ന വിഭാഗത്തിലുള്ള മദ്യത്തിൻ്റെ നികുതി കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ടൂറിസത്തെ സഹായിക്കുമെന്നാണ് ഉന്നയിച്ചിരുന്ന വാദം. എന്നാൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കും.വരുമാനം കിട്ടുമെങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന് ലൈസൻസ് കൊടുക്കലാണതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാത്യു കുഴൽനാടൻ , അൻവർ സാദത്ത് തുടങ്ങിയവർ അന്ന് സഭയിൽ ചോദ്യം ചോദിച്ചിരുന്നു. ബജറ്റ് തീരുമാനം അപകടകരമാണ് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
അതുകൊണ്ട് സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം. ഇത് ഈഗോയുടെ പ്രശ്നമായി കാണരുത്. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിചാരിക്കരുത്. തീരുമാനം പിൻവലിക്കണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

Latest Stories

കരിമണൽ ഖനനത്തിലും മദ്യനയത്തിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്: കെ. സി. വേണുഗോപാൽ

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

'പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലം, അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകും'; ആവർത്തിക്കാൻ പാടില്ലെന്ന് പിണറായി വിജയൻ

'വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ, ഉത്തരവാദിത്വം മറക്കേണ്ട കെ മുരളീധരൻ'; വിമർശിച്ച് വീണ ജോർജ്

'കമ്മ്യൂണിസം ശാപമാണെന്ന് പറയുന്ന ഒരാൾക്ക് ജീവിച്ചിരിക്കാൻ കഴിയുമോ, ചെറ്റക്കൂടിലിൽ താമസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ, 'ചെറ്റ' പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല'; ജി സുധാകരൻ

പാർട്ടിക്കുള്ളിൽ സമ്മർദ്ദം; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു

സ്ത്രീ സൗജന്യയാത്ര കോർപ്പറേഷന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനെ തുടർന്ന് ബസ് ചാർജ് വർധന സൂചന നൽകി ഡി. കെ. ശിവകുമാർ

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി, ഉത്തരവ് വായിച്ചാൽ മനസിലാകില്ലേയെന്ന് കോടതി

'സത്യത്തിനൊപ്പം...ന്യായത്തിനൊപ്പം...ശ്വേതയ്ക്കൊപ്പം…'; 'അമ്മ'യിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ

'അമ്മയെ യുവാക്കള്‍ നയിക്കട്ടെ, തലപ്പത്തേക്ക് അൻസിബ വരണം'; അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ലെന്ന് മാല പാര്‍വതി