നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചു, അതിന്റെ വൈരാഗ്യം എന്ന് രഞ്ജിത്ത് കോടതിയിൽ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

Latest Stories

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

'ആലിൻ ഷെറിൻ ഇനി ബ്രാൻഡ്'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ