'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, മറ്റുപലരും യോഗ്യർ'; ജി സുകുമാരൻ നായർ

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മറ്റു പലരും യോഗ്യരാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായത് കൊണ്ടുമാണ് രമേശ് ചെന്നിത്തലയെ എൻഎസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

അതേസമയം രാഷ്ട്രീയ പാർട്ടികളോടും മുന്നണികളോടും എൻഎസ്എസ് സമദൂരം തുടരുമെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എൻഎസ് എസിന് മനസിലായെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

അതേസമയം എസ്എൻഡിപിയെ അവഗണിച്ചത് കൊണ്ടാണ് കോൺഗ്രസ് തകർന്നത് എന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിന്മേൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. വെള്ളാപ്പള്ളി അങ്ങനെ പലതും പറയുമെന്നും അതിനു മറുപടിയില്ലെന്നായിരുന്നു വിഷയത്തിൽ സുകുമാരൻ നായരുടെ പ്രതികരണം.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി