മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനം അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല; നടപടി സ്വീകരിച്ചില്ല; ചോദ്യവുമായി ചെന്നിത്തല

കേരളത്തില്‍ നടന്ന നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം അറിയാമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല്. ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാത്തത് ബിജെപിയുമായുള്ള സിപിഐഎം കൂട്ടുക്കെട്ടിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനത്തെപ്പറ്റി അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ലന്നും അദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വെറുതെ വിട്ടത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.

ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി. കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ഇത്തവണ 20 സീറ്റും യുഡിഎഫ് നേടും. കഴിഞ്ഞ തവണ തൃശൂരില്‍ ബിജെപി നല്ല മത്സരം കാഴ്ച വെച്ചു. പക്ഷേ ടി എന്‍ പ്രതാപന്‍ ജയിച്ചു. ഇത്തവണയും തൃശൂരില്‍ യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്