കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംഗ്; പിജി വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് പഠനം പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ പിജി വിഭാഗത്തിലെ വിദ്യാര്‍ത്ഥി ഡോ. ജിതിന്‍ ജോയിയാണ് പഠനം നിര്‍ത്തിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ജോലികള്‍ ചെയ്യിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ജിതിന്‍ കോളജിലെ റാഗിംങ് കമ്മിറ്റിക്ക് പരാതി നല്‍കി.

ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. രാത്രികളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് വകുപ്പ് മേധാവിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ പഠനം അവസാനിപ്പിച്ചത് എന്നും ജിതിന്‍ പറഞ്ഞു.

മറ്റൊരു കോളജില്‍ ചേര്‍ന്നതിന് ശേഷമാണ് ജിതിന്‍ റാഗിങ്ങിനെ കുറിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് റാഗിങ് കമ്മിറ്റി അന്വേഷണം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നായിരുന്നു ജിതിന്റെ പ്രതികരണം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി