'ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു', ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിവാദങ്ങൾ; ദേശീയപാത ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

കേരളത്തിലെ ദേശീയ പാത ഉദ്ഘാടനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ ആണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ആവശ്യങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു. സുരക്ഷ പരിശോധനയില്‍ തനിക്ക് പോലും ഇളവ് ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിവാദങ്ങളാണ് ദേശീയ പാത ഉദ്ഘാടനവുമായി ഇപ്പോഴുണ്ടായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബ്ലു ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയില്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമായി അറിയിക്കണമായിരുന്നു. അതനുസരിച്ച് ക്രമീകരണങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ