'വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ'; ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും: മന്ത്രി കെ. രാജൻ

വയനാട് പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്നാവർത്തിച്ച് റവന്യു മന്ത്രി കെ രാജൻ. ഏപ്രിൽ 30ന് മുമ്പ് എല്ലാവർക്കും വീട് കൈമാറും. ദുരന്തബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും ഏതെങ്കിലും തൊഴിൽ സംരംഭത്തിൽ പങ്കാളികളാകാനുള്ള അവസരം ഒരുക്കും. കടമുറികൾ നഷ്ടപ്പെട്ടവർക്കും, കച്ചവടക്കാർക്കും പുന:രധിവാസത്തിന് നടപടി തുടങ്ങിയെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

‘വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല വയനാട്ടിൽ നടന്നത്. ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കലാണ്. വീടുകൾ നിർമ്മിച്ച കൈമാറും വരെ ദുരിതബാധിതർക്ക് വാടക ഇനത്തിൽ നൽകുന്ന തുക തുടരും’ എന്നും റവന്യു മന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നത്, സർക്കാരിന് ഏതെങ്കിലും തട്ടുകേടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മറയല്ല. വയനാട് പുനരധിവാസത്തിൽ ലാഭനഷ്ടത്തിന്റെ കണക്കില്ല. എല്ലാം നഷ്ടപ്പെട്ട ചൂരൽമലക്കാരോടുള്ള ബാധ്യത നിറവേറ്റാൻ കഴിഞ്ഞു എന്ന സംതൃപ്തിയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്