തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6 മുതല്‍ 27ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വിആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്. വോട്ടെടുപ്പ് നടക്കുന്ന 26ന് ശേഷം ഏപ്രില്‍ 27ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം, മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

നിയമവിരുദ്ധമായ സംഘം ചേരരുത്. പൊതുയോഗം/ റാലികള്‍ സംഘടിപ്പിക്കരുത്, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം ഉണ്ടാകരുത്, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യരുത്.

പോളിങ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചു. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ ഉപയോഗിക്കരുത്.

വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്.
ഒന്നിലധികം പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍ ആണെങ്കിലും പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കരുത്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളതിൽ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യുന്നത് നിരോധിച്ചു.

Latest Stories

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍