‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല'; കെഎസ്ആർടിസി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ലെന്ന് ടി പി രാമകൃഷ്ണൻ

നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി തെരുവിലിറക്കുന്ന പ്രശ്നമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാ​ഗമാകില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന തള്ളി സംസാരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ദേശീയ പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ‌‌മന്ത്രി അങ്ങനെ പറയരുതെന്നും കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നാളെ കെഎസ്ആർടിസി തെരുവിലിറക്കുന്ന പ്രശ്നമില്ലെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

നോട്ടീസ് നൽകിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിയല്ല മാനേജ്മെൻ്റ്. മന്ത്രി സർക്കാറിൻ്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നൽകേണ്ടത്. കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുക്കില്ല എന്നത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നത് എന്ന് അറിയില്ല. കെഎസ്ആർടിസി നാളെ സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി