കേരളത്തിന് ആശ്വാസവാക്കുമായി പ്രിയങ്ക; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം

കനത്ത മഴയും ഉരുള്‍ പൊട്ടലും തുടരുന്ന കേരളത്തിന് പിന്തുണയറിയിച്ച് പ്രിയങ്കഗാന്ധി. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ആഹ്വാനം ചെയ്തു. കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക ട്വീറ്റില്‍ ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത് ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ മധ്യകേരളത്തില്‍ കനത്ത നാശനശഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കിയിലും, കോട്ടയത്തുമായി ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ഇരുപത്തിയഞ്ചിലധികം ആളുകളെ കാണാതായിട്ടുണ്ട്. എട്ടു മരണങ്ങളും സ്ഥിരീകരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ