രാഹുലിന് വോട്ടു തേടാന്‍ പ്രിയങ്ക ചുരം കയറും; വയനാടന്‍ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക്

വയനാട്ടിലേക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടു ചോദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരും. ഇക്കാര്യം ഹൈക്കമാന്‍ഡ് ഇതിനകം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബേലറിയിലും  പ്രിയങ്ക വോട്ട് തേടുന്നത് പതിവാണ്.

ഇക്കുറി അമേത്തിക്കു പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കുമ്പോള്‍ പതിവു പോലെ സഹോദരന് വേണ്ടി വോട്ട് ചോദിക്കാന്‍ പ്രിയങ്ക എത്തുമെന്നാണ് അറിയിപ്പ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ എസ്പിജി സംഘം ഇന്ന് വയനാട്ടില്‍ പരിശോധന നടത്തും. പത്രികസമര്‍പ്പണത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കാനാണ് ഇത്. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം നാലിന് നാമനിര്‍ദേശപത്രിക നല്‍കും.

അതേസമയം രാഹുലിനെതിരെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും. നിലവില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്ന സീറ്റ് ബിജെപി ഏറ്റെടുക്കണമെന്ന് എന്‍ഡിഎയില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. പക്ഷേ അതിനോട് ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ താത്പര്യമില്ലെന്നാണ് വിവരം.

Latest Stories

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം; കമ്മീഷന്‍ രൂപീകരിക്കും

അവൻ കൂടുതൽ ടെസ്റ്റ് കളിക്കാതിരുന്നത് പണിയായി, ആ ഇന്ത്യൻ താരം അത് ചെയ്തിരുന്നെങ്കിൽ..., വലിയ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു:രാജ് ബി ഷെട്ടി

കൈയ്യിലെ പരിക്ക് നിസാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

IPL 2024: സാള്‍ട്ടില്ലെങ്കിലും പ്രശ്‌നമില്ല, ഇത് മറ്റൊരു താരത്തിന് സുവര്‍ണ്ണാവസരമാണ്; മികച്ച പ്രകടനം നടത്താന്‍ കെകെആറിനെ പിന്തുണച്ച് സെവാഗ് 

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു എന്ന് അറിയാം, അടുത്ത സീസണിൽ ഇമ്പാക്റ്റ് താരമായി കളത്തിൽ ഇറങ്ങുക; സൂപ്പർ താരത്തോട് വിരാട് കോഹ്‌ലി

'റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട'; സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ

സിനിമ ഒരു വിനോദമാണ്, അതിലൂടെ രാഷ്ട്രീയം പറയാൻ പാടില്ല: ദീപു പ്രദീപ്