പ്രധാനമന്ത്രിയുടെ കൊച്ചി യുവജന സമ്മേളനം; രാഷ്ട്രീയ പ്രതിരോധത്തിന് റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ.എം

പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളനത്തെ നേരിടാന്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം. കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

പാര്‍ട്ടിയുടെയോ ഡിവൈഎഫ്‌ഐയുടെയോ ബാനറിലായിരിക്കും റാലി സംഘടിപ്പിക്കുക. വന്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം. കൊച്ചിയില്‍ 25നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനം.


അതിനാല്‍ രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സിപിഐഎം തീരുമാനം. ദേശീയ നേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

ഏപ്രില്‍ 25ന് ബിജെപി സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദത്തില്‍ അനില്‍ കെ ആന്റണിയെയും പങ്കെടുപ്പിച്ചേക്കുമെന്നാണ് വിവരം. ‘യുവം’ എന്ന പേരിലാണ് പരിപാടി നടക്കുക.

ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കും.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍