വിമത വൈദീകരുടെ സമരം മൂന്നാം നാളിലേക്ക്, കൂടുതൽ വിശ്വാസികൾ അരമനയിൽ സംഘടിക്കുന്നു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇരു ഭാഗത്തു നിന്നുമുള്ള കൂടുതൽ വിശ്വാസികൾ എറണാകുളത്തെ അതിരൂപത ആസ്ഥാനത്തേക്ക് എത്തുകയാണ്. പ്രശ്ന പരിഹാരത്തിനായി ഇന്നലെ രാത്രി വൈകി സ്ഥിരം സിനഡുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ വന്നതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ വൈദിക പ്രതിഷേധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്താണ് വെള്ളിയാഴ്ച ചർച്ച നടത്തിയത്. ചർച്ചക്ക് ശേഷം ബിഷപ്പ് ഹൗസിൽ ഉപവാസം അനുഷ്ഠിക്കുന്ന വൈദികരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമരം തുടരാൻ വൈദികർ തീരുമാനിച്ചത്. ചർച്ചയിൽ പുരോഗതി ഉണ്ടെങ്കിലും ലഭിച്ച ഉറപ്പുകളിൽ കൂടുതൽ വ്യക്തത വേണമെന്നാണ് സമരം നടത്തുന്ന വൈദികരുടെ ആവശ്യം. ഇക്കാര്യങ്ങൾ ഇന്ന് സിനഡിനെ അറിയിക്കും. തുടർന്ന് സിനഡുമായി വീണ്ടും ചർച്ച നടക്കുമെന്നാണ് വൈദികർ പറയുന്നത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ ഒഴിവാക്കുക , സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന വൈദികർ ഉന്നയിക്കുന്നത്. ഇവയിൽ ചില കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ ഇന്ന് രാവിലെ ഇവിടെ വിശ്വാസികൾ തമ്മിൽ ചേരി തിരിഞ്ഞ ചെറിയ തോതിൽ സംഘര്ഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വൈദീകരെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അതിരൂപത ആസ്ഥാനത്തേക്ക് എത്തുകയാണ്. ഇത് സ്ഥിതിഗതികൾ കൈവിട്ടു പോകുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി