പിആര്‍ പാളി, നാണക്കേടില്‍ വലഞ്ഞ് സിപിഎം; എം വി ഗോവിന്ദന്റെ യാത്രയില്‍ മൊയ്തീനെ കൊണ്ട് പണം പറഞ്ഞു കൊടുപ്പിച്ചത്; 'പറഞ്ഞപോലെ കൊടുത്തു, അയാള്‍ തിരിച്ചും തന്നു'

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയില്‍ വയോധികന്‍ പണം സംഭാവന നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. പി ആര്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി ചമച്ചതാണ് പെന്‍ഷന്‍ പണം നല്‍കല്‍ കാഴ്ചയെന്ന് വെളിവാക്കി മൊയ്തീന്റെ വാക്കുകള്‍. സ്വമനസാലെ പോയി പെന്‍ഷന്‍ പണം നല്‍കിയതല്ലെന്നും ചിലര്‍ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കിച്ച് വീഡിയോ എടുത്തതാണെന്നും വയോധികനായ മൊയ്തീന്‍ പറഞ്ഞു.

ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്നയാള്‍ ‘പെന്‍ഷന്‍ പണം’ പാര്‍ട്ടിക്ക് സംഭാവന നല്‍കിയത്. പണം വാങ്ങിയ എം.വി.ഗോവിന്ദന്‍, സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ നല്‍കുകയായിരുന്നു. സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇതെല്ലാം പി ആര്‍ വര്‍ക്കായിരുന്നുവെന്ന കാര്യവും വെളിപ്പെട്ടത്. നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്ന് മൊയ്തീന്‍ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായി.

ഈ മാസം ഒന്‍പതാം തീയതിയായിരുന്നു പരിപാടി. വേദിയിലേക്കെത്തിയ മൊയ്തീന്‍ എം.വി.ഗോവിന്ദനന് പണം കൈമാറിയ ശേഷം പെന്‍ഷന്‍ കാശ് വര്‍ധിപ്പിച്ചതും കൃത്യമായി നല്‍കിയതുമെല്ലാം ഇടത് സര്‍ക്കാരാണെന്ന പ്രചരണം സൈബര്‍ സഖാക്കള്‍ കൊണ്ടുപിടിച്ചു നടത്തിയിരുന്നു. പക്ഷേ പിന്നാലെ മൊയ്തീന്റെ പ്രതികരണം വന്നതോടെ സിപിഎമ്മിന്റെ പിആര്‍ രീതികള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവിധേയമായി. മൊയ്തീന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

” നേതാക്കന്‍മാര്‍ പറഞ്ഞു, നിങ്ങളീ പൈസ അയാളുടെ അടുത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുമെന്ന്. അതുപോലെ കൊടുത്തു, അയാള്‍ തിരിച്ചും തന്നു”

ഇത് എം വി ഗോവിന്ദന്റെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു തന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ തിരികെ തരുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നെന്നും മൊയ്ദീന്‍ വിശദീകരിക്കുന്നു. പൈസ തിരിച്ചുതന്നെന്ന് വൃദ്ധനായ മൊയ്തീന്‍ തുറന്നു പറഞ്ഞ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത്ര ശുദ്ധനായ ആളെ പിആര്‍ ജോലി ഏല്‍പിക്കണമായിരുന്നോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം

പിആര്‍ വര്‍ക്ക് പാളിയെന്നാണ് സമൂഹമാധ്യമത്തിലൊന്നടങ്കം പരിഹാസം. ട്രോളുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കഴിഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്