വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ പൊലീസും, സംഘടനാ തിരഞ്ഞെടുപ്പ് ക്രമക്കേടിൽകോടതിയും യൂത്ത് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചു

തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയെന്നാണ് കേസിൽ കേസില്‍ യൂത്ത് കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ് . ‌‌‌‌ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതിക്കാണ് അന്വേഷണസംഘം നോട്ടീസ് നൽകിയത്.ക്രമക്കേട് നടന്നോയെന്നതില്‍ കൂടുതൽ വ്യക്തത വരുത്തിയ ശേഷം നേതാക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍കാര്‍ഡിന്റെ വ്യാജപതിപ്പുകള്‍ തയാറാക്കിയെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ യൂത്ത്കോണ്‍ഗ്രസിനോട് വിശദീകരണം തേടി കത്ത് നല്‍കിയിരുന്നു.എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാന്‍ യൂത്ത്കോണ്‍ഗ്രസ് തയാറായിട്ടില്ല.

ആരൊക്കെ വോട്ട് ചെയ്തു, എത്ര വോട്ടുകള്‍ അസാധുവായി, അതിന്റെ കാരണമെന്ത്, വോട്ട് ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിവരങ്ങള്‍, ഓണ്‍ലൈനായുള്ള വോട്ടെടുപ്പ് നടത്താന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംഘടനാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു . യൂത്ത് കോൺ​ഗ്രസ് സം​ഘടനാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്നാരോപിച്ച് നൽകിയ ഹർജിയിലാണ് മഞ്ചേരി മുൻസിഫ് കോടതി നോട്ടീസ് അയച്ചത്.

മഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന മുഫസിർ നെല്ലിക്കുത്ത് നൽകിയ ഹർജിയിലാണ് കോടതി നടപടി. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റിനടക്കം നോട്ടീസ് അയയ്ക്കാൻ ആണ് നിർദ്ദേശം.യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ചിലർ കൃത്രിമ മാർഗങ്ങളിലൂടെ സ്ഥാനാർഥികളായി മത്സരിച്ചുവെന്ന് ആരോപിച്ച് തെളിവു സഹിതം കോടതിയെ സമീപിക്കുകയായിരുന്നു മുഫസിർ

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്