പാര്‍ട്ടിതിരിഞ്ഞ് കൊലവിളി; പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പാര്‍ട്ടി ചേരിതിരിഞ്ഞ് കൊലവിളി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു. പി.ജയരാജനൊപ്പം നിലവില്‍ ഒരു ഗണ്‍മാനാണ് ഉള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

പി ജയരാജനെതിരെ കൈയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞദിവസം ജയരാജന്‍ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കം.

ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നു കരുതരുതെന്നും കെ.ഗണേഷ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പിന്നാലെ ഗണേഷിന്റെ പ്രസംഗത്തിനു മറുപടിയായി ജയരാജന്‍ എത്തി. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ പ്രസംഗം. ഇതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കം രംഗത്ത് വന്നതോടെയാണ് ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Latest Stories

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്