ജപ്തി നടപടി; മാനേജര്‍ക്കെതിരെ കേസെടുക്കും, ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

ജപ്തി നടപടികളെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍  കനറാ ബാങ്ക് ശാഖ മാനേജര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. എന്നാല്‍ നിരന്തരം ഭീഷണി മുഴക്കി കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിയിട്ട മാനേജരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. വായ്പ ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ തുടര്‍ച്ചയായി ഭീഷണി മുഴക്കിയതായി കുടുംബനാഥന്‍ ചന്ദ്രന്‍ ആരോപിച്ചു.

നെയ്യാറ്റിന്‍കര മരായിമുട്ടം മലയില്‍കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ, മകള്‍ വൈഷ്ണവി എന്നിവരാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ അമ്മയുടെ നില അതീവഗുരുതരമാണ്. ഭവന നിര്‍മ്മാണത്തിനായി 15 വര്‍ഷം മുമ്പാണ് കനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഇവര്‍ വായ്പയെടുത്തത്. ഇതില്‍ ആറ് ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ കുടുംബം എഴുതി നല്‍കിയ കത്തും പുറത്തുവന്നു.6,80000 രൂപ ഉടന്‍ അടച്ചു തീര്‍ക്കാമെന്നാണ് കുടുംബം ബാങ്കിന് എഴുതി നല്‍കിയിട്ടുള്ളത്. അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാമെന്നും എഴുതി നല്‍കിയിട്ടുണ്ട്. കത്തില്‍ ഒപ്പിട്ടിരിക്കുന്നത് അച്ഛന്‍ ചന്ദ്രനും അമ്മ ലേഖയും മകള്‍ വൈഷ്ണവിയുമാണ്.

പലിശസഹിതം കുടുംബത്തിന് തിരിച്ചടയ്‌ക്കേണ്ടത് ആറ് ലക്ഷത്തിഎണ്‍പതിനായിരം രൂപയാണ്. വിദേശത്തെ ജോലി നഷ്ടപ്പെട്ട് ഭര്‍ത്താവ് തിരികെ വന്നതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അതേ സമയം ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച വീട്ടിലെത്തുകയും ചൊവ്വാഴ്ച വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും ജപ്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച നടപടിയുണ്ടാകുമെന്ന് അറിയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Latest Stories

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍