മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റമില്ല; ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്നെ

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി.ടി. അഹമ്മദ് അലിയും തന്നെ തുടരും. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ എം.കെ മുനീര്‍ ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വച്ചു.

ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി.

കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ്‌വഴക്കമല്ലെന്നും സാദിഖലി തങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Latest Stories

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

‘ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം, ഗുരുതര തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്'; വി ഡി സതീശന്‍

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ

കൽക്കിയോ ബ്രഹ്മാസ്ത്രയോ അല്ല, ഇന്ത്യൻ സിനിമയിലെ എറ്റവും മുടക്കുമുതലുളള സിനിമ ഇനി ഈ സൂപ്പർതാര ചിത്രം

ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി; രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍