പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. 77.97 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81 ആയിരുന്നു. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.

ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 3,72,423 പേർ പരീക്ഷ എഴുതി. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68. 41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികൾ പരീക്ഷ എഴുതി.

4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലത്തിനൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം ലഭ്യമാകും.

nammudekeralam.kerala.gov.in, www.results.hse.kerala.gov.in , www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in. എന്നീ ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം. SAPHALAM 2026, iExaMS-Kerala എന്നിവയാണ് മൊബൈൽ ആപ്പുകൾ.

Latest Stories

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

കുത്തഴിഞ്ഞ പൊലീസ് സേനയെ ശക്തമാക്കാന്‍ മനോജ് എബ്രഹാമിനെ തലപ്പത്തേക്ക് കൊണ്ടുവരുവാന്‍ നീക്കം; രവാഡയ്ക്ക് ശേഷം പൊലീസ് മേധാവിയ്ക്കായി ഒരുക്കം തുടങ്ങി

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

'ആലിൻ ഷെറിൻ ഇനി ബ്രാൻഡ്'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'പോരാട്ടവീഥിയിൽ എസ് എഫ് ഐ സഖാക്കൾ ഒറ്റയ്ക്ക് ആണെന്ന് കരുതുന്ന ആരെങ്കിലും ഉണ്ടോ...?'; കേരള സർവകലാശാല വിദ്യാർത്ഥി സംഘർഷത്തിൽ വി ശിവൻകുട്ടി