പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു.

തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ തുടരുന്നു.

രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നെങ്കിലും ഇവര്‍ പോലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ഈ വിവരം പറഞ്ഞത്.

അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയത്്.
പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും കഞ്ചാവ് ഇടപാടുമായി ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നുമാണ് വിവരം . പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ കൂടി പോലീസ് പിടിയിലാകാനുണ്ട്. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കു്ട്ടിയുടെ മാതാപിതാക്കള്‍ സംഭവം മറിച്ച് വയ്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്