'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണെന്ന് പിവി അൻവർ. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കുമെന്ന് പറഞ്ഞ പി വി അൻവർ പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണെന്നും കൂട്ടിച്ചേർത്തു. കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.

കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്നും പി വി അൻവർ പറഞ്ഞു. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകുമെന്നും പി വി അൻവർ പറഞ്ഞു. അതേസമയം കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് പി വി അൻവർ നേരത്തെ പറഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും പിവി അൻവർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണ്. പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. യുഡിഎഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

Latest Stories

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്