കെ വി തോമസിനെ രാജ്യസഭയിലേക്കയക്കാന്‍ പിണറായി

കേരളാ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ രാജ്യസഭയിലേക്കയക്കാന്‍ പിണറായി വിജയന്‍ തിരുമാനിച്ചതായി സൂചന. ഇപ്പോള്‍ രാജ്യസഭാംഗമായ ഇളമരം കരീമിന്റെ രാജ്യസഭാ കാലാവധി 2024 ഏപ്രിലില്‍ അവസാനിക്കുകയാണ്. ആ ഒഴിവിലേക്ക് കെ വി തോമസിനെ നിയോഗിക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്ന്് അറിയുന്നു.

കേന്ദ്ര ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ രാജ്യസഭിലേക്കയച്ചാല്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രാനുമതികള്‍ വേഗത്തിലാക്കാന്‍കഴിയുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്. അത് കൊണ്ട് ഇളമരത്തിന്റെ ഒഴിവില്‍ കെ വി തോമസിന് രാജ്യസഭാ സീറ്റു കൊടുക്കുന്നത് സംസ്ഥാനത്തിന് ഗുണകരമായിരിക്കുമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും സൂചനയുണ്ട്.

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുമായി നല്ല അടുപ്പുമുള്ള നേതാവാണ് കെ വി തോമസ്. അദ്ദേഹത്തെ രാജ്യസഭയിലേക്കയക്കുന്നത് ക്രൈസ്തവ സഭകളുമായി പ്രത്യേകിച്ച് കത്തോലിക്കാ സഭയുമായി ഇപ്പോള്‍ ഉള്ള അകല്‍ച്ച കുറക്കാന്‍ സഹായിക്കുമെന്നും പിണറായിയും സി പി എമ്മും കരുതുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം