ക്ലാസ് മുറിയില്‍ പെപ്പര്‍ സ്പ്രേ പ്രയോഗം; വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍

ക്ലാസ് മുറിക്കുളളില്‍ വിദ്യാര്‍ത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗത്തില്‍ ശ്വാസംമുട്ടി കുട്ടികളും അധ്യാപകയും. ബാലരാമപുരം പുന്നമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി വഴിയിൽ കിടന്നുകിട്ടയ സ്പ്രേ കൗതുകത്തിന് പ്രയോഗിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 9 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികില്‍സയിലാണ്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആദ്യം ജനറല്‍ ആശുപത്രിയിലേയ്ക്ക് എത്തിച്ച് പ്രഥമ ശുശ്രൂഷയും ഓക്സിജന്‍ സപ്പോര്‍ട്ടും നല്‍കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ചികില്‍സയിലുളള 10 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ആസ്ത്മയുടെ ബുദ്ധമുട്ടുളള ഒരു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പെപ്പര്‍ സ്പ്രേ കുട്ടിക്ക് വഴിയില്‍ കിടന്ന് കിട്ടിയതെങ്ങനെയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലാസിൽ വെച്ച് സ്പ്രേ പ്രയോഗിച്ചപ്പോള്‍ ഫാന്‍ ഇട്ടിരുന്നതുകൊണ്ട് മുറിയാകെ പടര്‍ന്നെന്നാണ് നിഗമനം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ