എത്ര രാഷ്ട്രീയക്കാര്‍ക്ക് എന്റെയത്ര തന്റേടമുണ്ട്; കല്ലറങ്ങാട്ടു പിതാവിനെതിരെ കൊലവിളി നടത്താനും ഇവരെല്ലാം മുന്‍പില്‍ ഉണ്ടായിരുന്നു; വെല്ലുവിളിച്ച് പിസി ജോര്‍ജ്

പോപ്പുലര്‍ ഫ്രണ്ടിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി അറസ്റ്റിലായതിനു പിന്നാലെ വെല്ലുവിളിയുമായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷകാലയളവില്‍ കള്ള കേസില്‍ പെടുത്തിയും ചില സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്താനുമായി എന്നെ മൂന്ന് തവണ അറസ്റ്റ് ചെയ്തു.

ഓരോ അറസ്റ്റ് നടന്നപ്പോളും അതിനെ സ്വാഗതം ചെയ്യാനും അറസ്റ്റ് വൈകിയപ്പോള്‍ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും അന്തി ചര്‍ച്ച നടത്തി എന്നെ തീര്‍ത്തു കളയാനും ഇടതു വലതു രാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും കുറച്ചു സ്വയം പ്രഖ്യാപിത സാംസ്‌കാരിക നേതാക്കളും ഉണ്ടായിരുന്നു.
കല്ലറങ്ങാട്ടു പിതാവിനെതിരെ കൊലവിളി നടത്താനും ഇവരെല്ലാം മുന്‍പില്‍ ഉണ്ടായിരുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് ഞാന്‍ കണ്ടില്ല.
ജിഹാദിനു വേണ്ടി നിലകൊള്ളുന്നതെന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ദേശ ദ്രോഹ പ്രവര്‍ത്തനം നടത്തിയ ആളെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്തു ഒരു ഫേസ്ബുക് പോസ്റ്റ് ഇടാന്‍ പോലും കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാര്‍ക്ക് മടിയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യാന്‍ തന്റേടം ഉണ്ടോയെന്ന് കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്ന് പിസി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇക്കഴിഞ്ഞ രണ്ടു വര്‍ഷകാലയളവില്‍ കള്ള കേസില്‍ പെടുത്തിയും ചില സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്താനുമായി എന്നെ മൂന്ന് തവണ അറസ്റ്റ് ചെയ്തു. ഓരോ അറസ്റ്റ് നടന്നപ്പോളും അതിനെ സ്വാഗതം ചെയ്യാനും അറസ്റ്റ് വൈകിയപ്പോള്‍ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും അന്തി ചര്‍ച്ച നടത്തി എന്നെ തീര്‍ത്തു കളയാനും ഇടതു വലതു രാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും കുറച്ചു സ്വയം പ്രഖ്യാപിത സാംസ്‌കാരിക നേതാക്കളും ഉണ്ടായിരുന്നു.

കല്ലറങ്ങാട്ടു പിതാവിനെതിരെ കൊലവിളി നടത്താനും ഇവരെല്ലാം മുന്‍പില്‍ ഉണ്ടായിരുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് ഞാന്‍ കണ്ടില്ല.

ജിഹാദിനു വേണ്ടി നിലകൊള്ളുന്നതെന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ദേശ ദ്രോഹ പ്രവര്‍ത്തനം നടത്തിയ ആളെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്തു ഒരു ഫേസ്ബുക് പോസ്റ്റ് ഇടാന്‍ പോലും കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാര്‍ക്ക് മടി. വഖഫ് ഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കിയവര്‍, മലയാളി പെണ്‍കുട്ടി ഹമസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മടിച്ചവര്‍, ഹമാസിനെ വെള്ള പൂശുന്നവര്‍ ഇവരില്‍ നിന്നൊക്കെ
ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്നറിയാം എന്നാലും കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ ഞാന്‍ വെല്ലു വിളിക്കുന്നു.

നിങ്ങള്ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാന്‍ തന്റേടം ഉണ്ടോ
ഞാന്‍ പരസ്യമായി എസ് ഡി പി ഐ കൊടി പിടിക്കുകയും അവരുടെ ലക്ഷ്യം മനസിലാക്കിയപ്പോള്‍ തന്റേടത്തോടെ പരസ്യമായി അവരെ തള്ളി പറഞ്ഞിട്ടുമുണ്ട്. എത്ര രാഷ്ട്രീയക്കാര്‍ ആ തന്റേടം കാണിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്