കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ അല്ലെങ്കിൽ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്‌ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ ഇവിടെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 19 മുതൽ ഇവിടെ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.

രോഗിയെ കാണാതായ വിവരം അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Latest Stories

'സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ'; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല; വിമർശിച്ച് ആർ ശ്രീലേഖ

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

'അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചപ്പോൾ ഫലം വന്നിരുന്നില്ല'; നിപ സ്ഥിരീകരണത്തിൽ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ എസ്ഐടി, പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുമ്പോൾ സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ കാരണമാകുമോ എന്ന ആശങ്ക, നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണം'; നടി റിനി ആൻ ജോർജ്

'ഏതെല്ലാം വ്യവസ്ഥകൾ ലംഘിച്ചു എന്ന് വ്യക്‌തമാക്കണം, ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങൾ വ്യക്തിപരം'; 'അമ്മയുടെ' കാരണം കാണിക്കൽ നോട്ടീസിന് രാത്രി തന്നെ മറുപടി നൽകി അൻസിബ ഹസൻ

മാസപ്പടി കേസ്; വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും, ഹാജരാകുന്നതിൽ അവധി ചോദിച്ച പശ്ചാത്തലത്തിൽ നടപടി

പനിച്ച് വിറച്ച് കേരളം; പകർച്ചപ്പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേർ, 2 മരണം

ഡൽഹിയിൽ വീണ്ടും തീപിടുത്തം; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി, ദുരന്തമുണ്ടായത് ഇന്ന് പുലർച്ചെയോടെ