പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം, ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ട് അറിയിച്ച് ശ്രീധരന്‍

പാലാരിവട്ടം പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഡി.എം.ആര്‍.സിയുടെ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നതും, ജീവനക്കാരില്ലാത്തതുമാണ് പ്രശ്നമായി അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ഡി.എം.ആര്‍.സിയുടെ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും.

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ഇ. ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. പാലം പുതുക്കി പണിയാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇ. ശ്രീധരനുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സംസാരിച്ചു.

പാലം പണി ഏറ്റെടുക്കാന്‍ നിലവില്‍ ഡി.എം.ആര്‍.സി നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മന്ത്രിയെ ഇ. ശ്രീധരന്‍ ധരിപ്പിച്ചു. ഡി.എം.ആര്‍.സി കേരളത്തിലെ ഓഫീസ് പൂട്ടുന്നതും, ജീവനക്കാരെല്ലാം മടങ്ങിയതുമാണ് പ്രശ്നമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇ. ശ്രീധരൻ ഡിസംബറിൽ വിരമിക്കുകയും ചെയ്യും. എന്നാല്‍ ഇ. ശ്രീധരനെ തന്നെ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ട്.

വരുംദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും. സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് ഡല്‍ഹി ഓഫീസുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇ. ശ്രീധരന്‍ അറിയിച്ചു.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ