'പിവി അന്‍വറുമായി ഒരു ബന്ധവുമില്ല; പാര്‍ട്ടിയുടെ കൊടിയും ഷാളും ഉപയോഗിച്ചതിന് താക്കീത് നല്‍കി'; നിലമ്പൂര്‍ എംഎല്‍എയെ തള്ളി ദ്രാവിഡ മുന്നേറ്റ കഴകം

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായി ഒരു ബന്ധവുമില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). അന്‍വര്‍ ഡിഎംകെയില്‍ ചേരുന്നുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പാര്‍ട്ടി വക്താവ് ടികെഎസ്. ഇളങ്കോവന്‍ തള്ളിക്കളഞ്ഞതാണ് പാര്‍ട്ടിയുടെ കേരള ഇന്‍-ചാര്‍ജ് ജി. മോഹന്‍ദാസ് വ്യക്തമാക്കി. അന്‍വറിന് പാര്‍ട്ടിയുടെ കൊടിയും മറ്റും ഉപയോഗിച്ചതിനെ കേന്ദ്ര നേതൃത്വം ശക്തമായി താക്കീത് നല്‍കുകയും ചെയ്തിരുന്നുവെന്ന് അദേഹം വെളിപ്പെടുത്തി. അന്‍വറിന്റെ മകനെ ഡിഎംകെ യൂത്ത് വിങ് ജോയന്റ് സെക്രട്ടറിയാക്കി എന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്. ഡിഎംകെ കേരള ഘടകം അഞ്ചിന് ചേലക്കരയില്‍ വിശദീകരണയോഗം വിളിച്ചിട്ടുണ്ട്.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പിവിഅന്‍വര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഡിഎംകെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഡിഎംകെയുടെ സ്ഥാനാര്‍ഥി എംഎം മിന്‍ഹാജിനെ പിന്‍വലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് അങ്ങനൊരു സ്ഥാനാര്‍ത്ഥിയേ ഇല്ലെന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍കെ സുധീര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കും. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ